നവംബര്‍ 17ന് ഉച്ചയ്ക്ക് 1:40ഓടെ കടയില്‍ അതിക്രമിച്ച് കയറിയ അക്രമി മോഷണ ശ്രമത്തിനിടെയാണ് സാജന് നേരെ വെടിവെച്ചത്.

ഡാലസ്: അമേരിക്കയിലെ(America) ടെക്‌സസില്‍(Texas) മലയാളി വെടിയേറ്റ് മരിച്ചു(shot dead). പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ സ്വദേശി സാജന്‍ മാത്യൂസ്(സജി-56)ആണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്(killed). ഡാലസ് കൗണ്ടിയില്‍ (Dallas County)മെസ്‌കിറ്റ് സിറ്റിയില്‍(Mesquite City) ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തി വരികയായിരുന്നു ഇദ്ദേഹം.

നവംബര്‍ 17ന് ഉച്ചയ്ക്ക് 1:40ഓടെ കടയില്‍ അതിക്രമിച്ച് കയറിയ അക്രമി മോഷണ ശ്രമത്തിനിടെയാണ് സാജന് നേരെ വെടിവെച്ചത്. കൗണ്ടറിലുണ്ടായിരുന്ന സാജന് നേര്‍ക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ പൊലീസെത്തി ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രക്ഷപ്പെട്ട അക്രമിക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 2005ല്‍ ആണ് സാജന്‍ അമേരിക്കയില്‍ എത്തിയത്. അടുത്തിടെയാണ് ഇദ്ദേഹം സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്സായ കോഴഞ്ചേരി സ്വദേശി മിനിയാണു ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കള്‍ ഉണ്ട്. 

Scroll to load tweet…

Wrestler Death | കൊല്ലപ്പെട്ടത് ജൂനിയർ ഗുസ്‌തി താരം; ആശയക്കുഴപ്പത്തിന് കാരണം സമാന പേരെന്ന് പൊലീസ്

പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് കൊല്ലപ്പെട്ടു

മിംഫിസ്: അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് (Young Dolph) വെടിയേറ്റ് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്‍റെ ജന്മദേശമായ മിംഫിസിലെ ഒരു കുക്കിഷോപ്പില്‍ വച്ചാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം റാപ്പ് ഗായകനെ (Rapp singer) വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടില്ലെന്നുമാണ് വിവരം. മിംഫിസ് വിമാനതാവളത്തിന് സമീപം ഉള്ള കുക്കിഷോപ്പില്‍ വച്ചായിരുന്നു സംഭവം. യങ് ഡോള്‍ഫിന്‍റെ കാര്‍ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യങ് ഡോള്‍ഫ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ക്യാന്‍സര്‍ രോഗബാധിതയായ തന്‍റെ ബന്ധുവിനെ സന്ദര്‍ശിക്കാനും, താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറില്‍ പങ്കെടുക്കാനുമായിരുന്നു ഈ സന്ദര്‍ശനം. തിങ്കളാഴ്ചയും ഇതേ കുക്കിഷോപ്പില്‍ ഡോള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു.

ഇദ്ദേഹത്തിന്‍റെ ബന്ധുവായ മരീനോ മെയേര്‍സിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്, ഡോള്‍ഫ് കടയിലേക്ക് കയറിയ ഉടന്‍ അദ്ദേഹത്തെ ചിലര്‍ വളയുകയും, വെടിവയ്ക്കുകയും ചെയ്തുവെന്നാണ്. കഴിഞ്ഞ തവണ ഈ കട സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തിന്‍റെ ഒരു പ്രമോഷന്‍ വീഡിയോ കടയുടെ നടത്തിപ്പുകാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്. ഇദ്ദേഹത്തിന് മുപ്പത്തിയാറ് വയസായിരുന്നു.