പനിയെ തുടര്‍ന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
റാസല്‍ഖൈമ: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍ കരീം നൂറിന്റെയും ബബിത നൂറിന്റെയും മകളായ ഹനാന്‍ നൂര്‍ (17) ആണ് മരിച്ചത്. റാക് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: നൗഫീന്‍ നൂര്‍.
സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ നടത്തറ സ്വദേശി ജോഫി ജെ നെല്ലിശ്ശേരി (37) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പന്ത്രണ്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്ത വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
യുഎഇയില്‍ പന്ത്രണ്ട് നില കെട്ടിടത്തില്‍ തീപിടിത്തം
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു
റിയാദ്: സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.
ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.
