സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

അബുദാബി: അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങി.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Scroll to load tweet…

കുവൈത്തില്‍ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക്

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രദേശത്തെ ഏറെ നേരം കനത്ത പുകയായിരുന്നുവെന്നും ഏറെ അകലെ നിന്ന് തന്നെ ഇത് ദൃശ്യമായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.