മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍) ഷഹബാസ്(31)ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷഹബാസ്. നിസ്‍‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്‍‍വയിലായിരുന്നു താമസം. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കും. പിതാവ്: സി പി മശ്ഹൂദ്, മാതാവ്: ഷബാന. ഭാര്യ: നഫീസ നാസ്‌നീന്‍, മക്കള്‍: അയ്‌നാന്‍(4), അര്‍വാന്‍(മൂന്നു മാസം).