സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ റയോൺപുരം സ്വദേശി തെക്കേക്കുടി നിബിൻ നവാസ് (34) ആണ് ദമ്മാമിൽ മരിച്ചത്. പിതാവ് - നവാബ്, മാതാവ് - നസീമ. ഭാര്യ - സന നിബിൻ. മക്കൾ - ഇഷാൽ ഫാത്തിമ (6), നിസ്വ മറിയം (6 മാസം). സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read also: ചികിത്സാ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 48 ലക്ഷം നഷ്ടപരിഹാരം നല്‍കണം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു