Asianet News MalayalamAsianet News Malayalam

ജോലി ചെയ്യുന്നതിനിടെ ക്ഷീണം, പനി മൂർച്ഛിച്ച് അണുബാധ; പ്രവാസി മലയാളി മരിച്ചു

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

keralite expatriate died at homeland
Author
First Published Nov 17, 2023, 12:58 PM IST

റിയാദ്: ദീർഘകാലമായി റിയാദിൽ പ്രവാസിയും കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയാകമ്മിറ്റി അംഗവുമായ തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. 

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറിയ പനി മുമ്പ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധയുണ്ടായതാണ് മരണ കാരണം. 

ബദീഅ മേഖലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സുധീർ സുൽത്താൻ 30 വർഷമായി പ്രവാസിയാണ്. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂനിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുൽത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: അസീന, മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.

Read Also - പ്രവാസി സമൂഹിക പ്രവർത്തകന്‍ സത്താർ കായംകുളം നിര്യാതനായി

ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ് 

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂ‍ർത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്ര്രസ് നൽകുന്ന ഉറപ്പ്. റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റം.

ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജിസിസി രാജ്യങ്ങളിലായിരിക്കും  എയർ ഇന്ത്യ എക്സ്പ്രസിന്റെ മുൻഗണന. യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് വലിയ വിമർശനം ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


Follow Us:
Download App:
  • android
  • ios