മസ്‍കത്ത്: കൊല്ലം സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ കൃഷ്ണപുരം സ്വദേശി  ഹാരിസ് അബൂബക്കർ കുഞ്ഞ് (50) ആണ് മരണപ്പെട്ടത്. നിസ്‌വ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.