നേരത്തെ ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് സ്‍മാര്‍ട്ട് വേ ലിമോസിന്‍ കമ്പനിയിലാണ് കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജോലി ചെയ്‍തിരുന്നത്. 

ദോഹ: കൊവിഡ് ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വാണിമേല്‍ തെരുവന്‍പറമ്പ് ഷാപ്പ് കെട്ടിയപറമ്പത്ത് ജമാന്‍ (51) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

നേരത്തെ ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് സ്‍മാര്‍ട്ട് വേ ലിമോസിന്‍ കമ്പനിയിലാണ് കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജോലി ചെയ്‍തിരുന്നത്. പരേതരായ മൊയ്‍തുവിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ - ഫൗസിയ. മക്കള്‍ - ജാസില്‍, ജസ്‍ന, ജഹാന, ജഫ്‍റീന. മരുമകന്‍ - റാസിഖ്.