റിയാദ്: ഹൃദയാഘാതം മൂലം കാസര്‍കോട് സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലില്‍ അഹമ്മദ് (53) ആണ് തിങ്കളാഴ്ച മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാവിലെ റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി. ഫാത്തിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: ആയിശത്ത് വഫ, അബ്ദുല്‍ ഖാദര്‍ റിഫായി, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, കെഎംസിസി വെല്‍ഫ-യര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

ശ്വാസതടസ്സം മൂലം പ്രവാസി മലയാളി മരിച്ചു