ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് തര്‍മത്ത് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പിതാവ്​: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന. ഭാര്യ: രമ്യ. മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ. സ​ഹോദരി: അനുഷ മുരളി.

Read Also -  സൗദി രാജ്യാന്ത വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരാണോ? പാസ്പോര്‍ട്ടില്‍ ഇനി പതിയും ഈ സ്പെഷ്യൽ മുദ്ര

നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴ‌ഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്. 

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം