ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷെമീര്‍ ലത്തീഫ് (48) ആണ് മരിച്ചത്. ദോഹ അസീസിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ ഷിഫ. മകള്‍ ഹഫ്‍സ. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.