റിയാദിലെ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മലപ്പുറം പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ മരിച്ചത്. 

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുക്കിങ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിലെ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മലപ്പുറം പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: ഹസീന, മകൾ: ഷിനിയ ഷെറിൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, യൂനുസ് തോട്ടത്തിൽ, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ എന്നിവർ രംഗത്തുണ്ട്.