റിയാദ്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ നിര്യാതനായി. ഫ്രാൻസിസ് റോഡ് മന്തൽപാലം സഫ മഹലിൽ മമ്മദുവിന്റെ മകൻ അനീസ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

15 വർഷമായി ഖത്വീഫിലെ സ്വകാര്യ റസ്റ്റോറന്റ് ജീവനക്കാരനാണ്. മറിയം ബീയാണ് ഉമ്മ. കണ്ണൂർ സ്വദേശി ഫാത്വിമയാണ് ഭാര്യ. മക്കൾ: അഫ്താബ്, അജ്മൽ. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം ദമ്മാമിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഖത്വീഫ് സെൻട്രൽ കമ്മിറ്റി നേതാക്കളും ജ്യോഷ്ഠ സഹോദരൻ റഷീദും അറിയിച്ചു.