റിയാദ്: മസ്‍തിഷ്കാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ തടപ്പറമ്പ് പരേതനായ കണ്ണന്‍തൊടി മുഹമ്മദിന്റെ മകന്‍ കെ.ടി ഫിറോസ് ബാബു (40) ആണ് ജിദ്ദയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ ജാമിഅ കിംങ് അബ്‍ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

14 വര്‍ഷമായി ജിദ്ദയിലുള്ള അദ്ദേഹം ഓയില്‍ സപ്ലെ ജീവനക്കാരനായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: സെലീന. മക്കള്‍: മുഹമ്മദ് ഫര്‍സിന്‍, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫയാന്‍.