Asianet News MalayalamAsianet News Malayalam

ജോലി സ്ഥലത്തിനു മുന്നില്‍ റോഡ് മുറിച്ചുകടക്കവെ അപകടം; പ്രവാസി മലയാളി മരിച്ചു

അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 വർഷമായി പ്രവാസിയാണ്. അവസാനമായി നാട്ടിൽ പോയി വന്നത് രണ്ട് വർഷം മുമ്പാണ്. 

keralite expatriate died in saudi arabia while crossing the road
Author
Riyadh Saudi Arabia, First Published Feb 5, 2020, 5:52 PM IST

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ്  ബുറൈദയിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ബുറൈദ ശാറമിയയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വിദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. 

അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 വർഷമായി പ്രവാസിയാണ്. അവസാനമായി നാട്ടിൽ പോയി വന്നത് രണ്ട് വർഷം മുമ്പാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം നാട്ടിൽ പോകാനിരിക്കേയാണ് മരണം. ഭാര്യ: അൻസി ബഷീർ. മക്കൾ: മിഷാൽ ബഷീർ (19), ഫാത്തിമ ഷഹാന (14), അഷ്ന (11). മാതാവ്: പാത്തുമ്മ കുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Follow Us:
Download App:
  • android
  • ios