അല്‍ഐന്‍: പക്ഷാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. വല്ലപ്പുഴ സ്വദേശി ഉമറുല്‍ ഫാറൂഖ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് അല്‍ ഐനിലായിരുന്നു സംഭവം. സഹോദരന്‍ അബുബക്കറും അല്‍ഐനില്‍ ജോലി ചെയ്യുകയാണ്. ഇപ്പോള്‍ അല്‍ഐന്‍ അല്‍ ജീമി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.