ദുബായ്: ഉറക്കത്തിനിടെ പ്രവാസി മലയാളി ദുബായില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കേശവന്‍ രാജു(39)വിനെയാണ് താമസസ്ഥലത്ത് വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലുലു ഗ്രൂപ്പ് ജീവനക്കാരനായിരുന്നു.

ബുധനാഴ്ചയാണ് സംഭവം. മഫ്രഖ് എമിറേറ്റ്‌സ് ജനറല്‍ മാര്‍ക്കറ്റില്‍ ഷെഫ് സൂപ്പര്‍വൈസറായിരുന്നു. മുമ്പ് അബുദാബി ഖാലിദിയ മാളിലും ജോലി ചെയ്തിരുന്നു. മൃതദേഹം മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.