റിയാദ്: മലയാളി ഹൗസ് ഡ്രൈവര്‍ സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. മലപ്പുറം മങ്കട പുഴക്കാട്ടിരി സ്വദേശി കല്ലന്‍കുന്നന്‍ മൊയ്ദു (60) ആണ് ഞായറാഴ്ച രാത്രി റിയാദിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്.

പ്രമേഹ, വൃക്കരോഗ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി റിയാദ് അസീസിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: തിത്തി. ഭാര്യ: സുലൈഖ. മകള്‍: നിഹാല. മരുമകന്‍: അബൂ നവാസ് (ദുബൈ). മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടക്കുന്നു.

ദുബൈ - കണ്ണൂർ വിമാനത്തിൽ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി