ദമാം: സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞു വീണുമരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹിം(60) ആണ് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. 

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ: സുഹറ, മക്കള്‍: അല്‍വര്‍, സഫീര്‍, സാബിര്‍(സാബിര്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്.)
 മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മലയാളി നഴ്സ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു