ദമാം: സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം ചെമ്പഴന്തി കല്ലടിച്ചവിള സൈനുദ്ദീന്‍ മുഹമ്മദ് ഹനീഫ(60)ആണ് ദമാമില്‍ മരിച്ചത്. 

താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കട്ടില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 28 വര്‍ഷമായി സൗദിയില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹം ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സീഗാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബീന. മകള്‍: ജാസ്മിന്‍. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി