സല്‍മാബാദിലെ താമസ സ്ഥലത്ത് സീലിങില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി വിഷ്‍ണു കെ (27) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാബാദിലെ താമസ സ്ഥലത്ത് സീലിങില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.