മനാമ: ബഹ്റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി രഘുനാഥന്‍ (51) ആണ് മരിച്ചത്. മരിച്ചയാള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കുറിപ്പും അദ്ദേഹത്തിന്റെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

25 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം മുഹറഖില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി നിലവില്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസുകളില്ല. ഈ സാഹചര്യത്തില്‍ മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.