പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന. മകൻ: അദർവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു.
