റിയാദ്​: പനി ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട്​, വല്ലപ്പുഴ സ്വദേശി തെങ്ങുംവളപ്പ് മലയരികിലെ കാളപറമ്പിൽ യൂസുഫ് (50) ആണ് മരിച്ചത്. കൊവിഡ് ലക്ഷണ​ങ്ങളോടെ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. 

പരേതരായ മുഹമ്മദ് കുട്ടിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: ബുഷ്റ. മക്കൾ: സ്വാലിഹ്, മുർഷിദ. മരുമകൻ: സ്വാലിഹ്. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അഷ്റഫ് മണ്ണാർക്കാട് എന്നിവർ രംഗത്തുണ്ട്.