റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ശിഫ സനയ്യയില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ്(33)ആണ് മരിച്ചത്. 

അഞ്ച് വര്‍ഷമായി റിയാദില്‍ താമസിച്ച് വരികയായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്നു. പിതാവ്: അലിഹസന്‍ മാതാവ്: ബീപാത്തു. ഭാര്യ: ശഹനാസ്, മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ കര്‍ഫ്യൂ സമയക്രമത്തില്‍ മാറ്റം