റിയാദ്: മലയാളി ജിംനേഷ്യം പരിശീലകന്‍ സൗദി അറേബ്യയിലെ അബഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷത്തോളമായി ഖമീസ് മുശൈത്ത് മിലിട്ടറി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായിരുന്ന തിരുവനന്തപുരം, പൂന്തുറ ആലക്കാട് സ്വദേശി മുരുകന്‍ (51) ആണ് ഖമീസ് മുശൈത്ത് അല്‍ഹയാത്ത് ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹം നല്ലൊരു ഉഴിച്ചില്‍ വിദഗ്ധന്‍ കൂടി ആയിരുന്നതിനാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏറെ സുപരിചിതനായിരുന്നു. മാതാവ്: യശോദ, ഭാര്യ: ലൈല, മക്കള്‍: അരുണ്‍, അഞ്ജന.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു