ട്യൂഷന്‍ ക്ലാസിന് പോകുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ സ്‌കൂള്‍ ടീച്ചര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അജ്മാന്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനില്‍ നിന്ന് പിടികൂടിയ പ്രതിയെ കേരള പൊലീസിന് കൈമാറി.
തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈ എസ് പി വിജുകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിന് പോകുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ സ്‌കൂള്‍ ടീച്ചര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പൊലീസിലെ വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
Read More - യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി പ്രവാസി വിദ്യാര്‍ത്ഥിനി മരിച്ചു
കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ യുഎഇയില്‍ നടപടി
അബുദാബി: പിരിച്ചുവിടുമെന്ന് മനസിലായപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ അബുദാബി കോടതിയുടെ നടപടി. സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാള്‍ 4.57 ലക്ഷം ദിര്‍ഹമാണ് കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ് കോടതി ഉത്തരവിട്ടു.
അധികം വൈകാതെ കമ്പനിയിലെ തന്റേ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു. ഇതിന് ശേഷം ഒരു ദിവസം ചില ബിസിനസ് ഇടപാടുകള്‍ക്കായി ഇയാളെ ഏല്‍പ്പിച്ച പണവുമായാണ് പബ്ലിക് റിലേഷന്‍സ് വിഭാഗം ക്ലര്‍ക്ക് കടന്നുകളഞ്ഞത്. കമ്പനിയില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതിന്റെ രേഖകള്‍ മാനേജ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കമ്പനിയുടെ ബിസിനസ് ഇടപാടുകള്‍ക്കായി ഈ പണം ചെലവഴിച്ചതിന്റെ ഒരു രേഖകയും ഇയാള്‍ അക്കൗണ്ട്സ് വിഭാഗത്തിന് കൈമാറിയില്ല.
Read More- കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച സിഐഡി ഉദ്യോഗസ്ഥനെ കടിച്ചു; പ്രവാസിക്കെതിരെ നടപടി
കേസിന്റെ വിചാരണാ ഘട്ടത്തിലൊന്നും പ്രതി അബുദാബി കോടതിയിലും ഹാജരായില്ല. കമ്പനി സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് നിയമവിരുദ്ധമായി കൈക്കലാക്കിയ പണം ജീവനക്കാരന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. നിയമനടപടികള്‍ക്ക് കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
