മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി തീർഥാടക യാത്രാമധ്യേ മരിച്ചു. മദീനയിൽ എത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
റിയാദ്: മക്കയിൽ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി തീർഥാടക യാത്രാമധ്യേ മരിച്ചു. ഉംറ ഗ്രൂപ്പിലെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന (48) ആണ് മരിച്ചത്.
മദീനയിൽ എത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനൂപ് എ. ലത്തീഫിെൻറ ഭാര്യയാണ്. മക്കൾ: അൽഫിയ, ഹലീമ.


