കൊവിഡ് ബാധിച്ച് നേരത്തെ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും അറഫ എമര്‍ജന്‍സി ആശുപത്രിയിലും ചികിത്സയിലായിരുന്നു.

മക്ക: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ മക്കയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം(60)ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് നേരത്തെ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും അറഫ എമര്‍ജന്‍സി ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിന്നീട് ഇദ്ദേഹത്തെ അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റുഖിയ, മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു