സലാല: ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദിചണ്ടി താഴെവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ സക്കറിയ(46)ആണ് സലാലയില്‍ മരിച്ചത്. മൂന്ന് ദിവസമായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ഇത്തീനിലെ ഒരു സ്വകാര്യ ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു സക്കറിയ. ഭക്ഷ്യവിഷബാധ മൂലമായിരുന്നു ആശുപത്രിയില്‍ ചികിത്സയിലായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു