റിയാദ്: സന്ദർശക വിസയിൽ സൗദിയിലെത്തിയയാൾ ജിദ്ദയിൽ മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മഠത്തിൽ അബ്ദുല്ലക്കുട്ടി (ബാപ്പുട്ടി 66) ആണ് മരിച്ചത്. ജിദ്ദ സെന്റർ പോയിൻറ് ജീവനക്കാരനായ മകൻ ഫിറോസ് ഖാനൊപ്പം താമസിക്കാൻ, ഭാര്യ പാത്തുമ്മക്കുട്ടിയോടൊപ്പമാണ് അബ്ദുല്ലക്കുട്ടി സന്ദർശക വിസയിൽ എത്തിയത്. 

ദീർഘകാലം  സർക്കാരുദ്യോഗസ്ഥനായ അദ്ദേഹം വണ്ടൂർ വില്ലേജ് ഓഫീസറായാണ് വിരമിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മറ്റു മക്കൾ: ഫൈസൽ ബാബു (ജുബൈൽ), ഫസ്‍ല മോൾ, ഫെബിന. മരുമക്കൾ: വീരാൻകുട്ടി, റഫീഖ് ബാബു (ഖത്തർ).