കുവൈത്ത് സിറ്റി: ശ്വാസ തടസത്തെ തുടര്‍ന്ന് കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ഡെറിയുടെ ഭാര്യ ജീന്‍ ഡെറി സാമുവേല്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ശ്വാസ തടസത്തെ തുടര്‍ന്ന് താമസ സ്ഥലത്തുനിന്ന് സാല്‍മിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ ലിയാന്‍, ഏദന്‍.