റിയാദ്​: മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ കാര്‍ മലയാളി സ്​ത്രീയുടെ ജീവൻ അപഹരിച്ചു. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം കോഡൂർ സ്വശേദി എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55) മരിച്ചത്.

ഞായറാഴ്​ച രാവിലെയാണ് അപകടമുണ്ടായത്. ജബലുന്നൂറിൽ ഹിറ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ ഉൾപ്പെടെയുള്ള സംഘം. എതിര്‍ ദിശയില്‍ നിന്ന് നിന്ന്​ നിയന്ത്രണം വിട്ടുവന്ന കാറാണ്​ സംഘത്തിന്​ നേരെ പാഞ്ഞു കയറിയത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.  സുഹൈൽ, ബുഷ്‌റ എന്നിവരാണ് ജമീലയുടെ മക്കൾ. മൃതദേഹം ശീഷ ആശുപത്രി മോർച്ചറിയിൽ.