ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ബൽജുറേഷിയിലെ മൈ ടീത്ത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെന്ററിൽ ജീവനക്കാരിയായിരുന്നു. 

റിയാദ്: മലയാളി യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. തെക്കൻ സൗദിയിലെ അൽബഹക്കടുത്ത് ബൽജുറേഷിയിലാണ്, കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടിൽ ബെസ്സിമോൾ മാത്യു (37) മരിച്ചത്. 

ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ബൽജുറേഷിയിലെ മൈ ടീത്ത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെന്ററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവ്: ജോസഫ് വർഗീസ്, ഏക മകൻ: ജൂബിലി ജോസഫ് (രണ്ട് വയസ്). ബൽജുറേഷി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. തുടർനടപടികൾക്ക് നവോദയ, ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.