നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനന്ദു (28) ആണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം, സഹപ്രവര്‍ത്തകരായ ദഖ്‍വാന്‍ യൂസുഫ് എന്നിവര്‍ രംഗത്തുണ്ട്.