റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ സ്വദേശി പാലവിള  പുത്തൻവീട്ടിൽ രതീഷ് തങ്കപ്പൻ (31) ആണ് റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ രണ്ടിന് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫൈബര്‍  ടെലികോം ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

അച്ഛന്‍: തങ്കപ്പന്‍. അമ്മ: രമണി. ഭാര്യ: രമ്യ.  നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.