Asianet News MalayalamAsianet News Malayalam

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രവാസി മലയാളി മരിച്ചു

തിങ്കളാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ അന്ത്യം സംഭവിച്ചു. നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് തിരിച്ചെത്തിയ നാസർ അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

kerlite expatriate who was admitted jeddah hospital died
Author
Jeddah Saudi Arabia, First Published Feb 21, 2020, 6:53 PM IST

റിയാദ്​​: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പരേതനായ കല്ലാക്കൽ മുഹമ്മദിന്റെ മകൻ അബ്​ദുന്നാസർ (50) ആണ്​ ജിദ്ദയ്​ക്ക്​ സമീപം റാബിഗിൽ മരിച്ചത്​. രണ്ടു പതിറ്റാണ്ടിലധികമായി റാഗിൽ ജോലി ചെയ്യുകയാണ്​.

തിങ്കളാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ അന്ത്യം സംഭവിച്ചു. നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് തിരിച്ചെത്തിയ നാസർ അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: ഷംഷാദ, മക്കൾ: നൗഷാദ് (ദർസ് വിദ്യാർഥി കളിയാട്ടുമുക്ക് മസ്ജിദ്), റബീഹ്, ഫാത്വിമ റിഫ, സമാസ്. സഹോദരങ്ങൾ: അഹമ്മദ്, അബ്​ദുൽ അസീസ് (സൗദി), നഫീസ, കദിയുമ്മ, ആയിശാബി, സുഹ്റാബി. ഖബറടക്ക നിയമനടപടികൾ പൂർത്തിയാക്കാൻ റാബിഗ്​ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ ഗഫൂർ ചേലേമ്പ്ര, മുഹമ്മദ് കുട്ടി മഞ്ചേരി, റാഫി താനൂർ, അൻവർ ചെമ്മാട് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
 
Follow Us:
Download App:
  • android
  • ios