കെജിഎ ഗ്രൂപ്പ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടറും കുവൈത്തിലെ പ്രമുഖ വ്യവസായിയും കെജിഎ ഗ്രൂപ്പ് ചെയർമാനും എൻ ബി ടി സി മാനേജിങ് ഡയറക്ടറുമായ കെജി എബ്രഹാമിന്റെ സഹോദരൻ കെജി തോമസ് വർഗീസ് (72 ) നാട്ടിൽ അന്തരിച്ചു.
കുവൈത്ത് സിറ്റി: കെജിഎ ഗ്രൂപ്പ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടറും കുവൈത്തിലെ പ്രമുഖ വ്യവസായിയും കെജിഎ ഗ്രൂപ്പ് ചെയർമാനും എൻ ബി ടി സി മാനേജിങ് ഡയറക്ടറുമായ കെജി എബ്രഹാമിന്റെ സഹോദരൻ കെജി തോമസ് വർഗീസ് (72 ) നാട്ടിൽ അന്തരിച്ചു. ഭാര്യ: ജോയമ്മ തോമസ്. മക്കൾ: ഡോ.ജ്യോതി തോമസ് ( ഗൈനകോളോജിസ്റ്റ്, ഒമാൻ ) ജിത്തു തോമസ്,( ബിസിനസ് ഡവലപ്‌മന്റ് ഏക്സിക്യൂട്ടീവ് കുവൈത്ത് ) ജെൻസി മേരി തോമസ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, യു.കെ.)
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഖത്തറില്‍ വാഹനാപകടം; മലയാളി മരിച്ചു
ദോഹ: ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അല്‍ വക്രയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തില്‍ നാസര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പിതാവ്: പുല്ലറക്കത്ത് മുഹമ്മദ്. മാതാവ്: ഫാത്തിമാബി. ഭാര്യ: സുഹറ. മക്കള്‍: നസ്‌റീന്‍, നസ്‌ന, നിസാം.
പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി
സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തൃശൂര്‍ ആവിനിശ്ശേരി വല്ലൂര്‍ വളപ്പില്‍ വീട്ടില്‍ രാജീവ് (42) ആണ് മരിച്ചത്.
മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പിതാവ്: രവി, മാതാവ്: മറിയകുട്ടി, ഭാര്യ: രമ്യ. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഫൈസല്‍ തങ്ങള്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
