പത്തനംതിട്ട റാന്നി അത്തിക്കയം കൊച്ചുകുളം കുടമുരട്ടി കൂട്ടത്തില്‍പറമ്പില്‍ ഷാജഹനാണ് (41) മരിച്ചത്.

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. പത്തനംതിട്ട റാന്നി അത്തിക്കയം കൊച്ചുകുളം കുടമുരട്ടി കൂട്ടത്തില്‍പറമ്പില്‍ ഷാജഹനാണ് (41) മരിച്ചത്. ഭാര്യ: നദീറ, മകള്‍: ഐഷ. ഇരുവരും ഒപ്പം താമസിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തെത്തിയ മലയാളി വയോധിക സൗദിയില്‍ മരിച്ചു

റിയാദ്‌: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് റിയാദിൽ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്. റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. 

മക്കൾ - ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കൾ - റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; കണ്ടെത്തിയത് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍

മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു. 

മക്കൾ - മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് - ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് - ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.