സൗദി അറേബ്യയിലേക്ക് വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യം

റിയാദ്: സൗദി അറേബ്യയിലേക്ക് (audi Arabia) വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും (Tourist Visa) കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യം. 2021 മാര്‍ച്ച് 24 ന് മുമ്പ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്.

ഇതനുസരിച്ച് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിസ കാലാവധി ദീര്‍ഘിപ്പിച്ച വിവരം വിസ കോപ്പി സഹിതം എല്ലാവരെയും ഇമെയില്‍ വഴി അറിയിക്കും.