സൈനിക, സിവില്‍ മേഖലകളില്‍ ആത്മര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പറഞ്ഞു.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം അറിയിച്ചത്.
മഹാമാരിയെ നേരിടാനും അതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമായി സല്‍മാന്‍ രാജാവ് പ്രാര്‍ത്ഥിച്ചു. 'ഈദുല്‍ ഫിത്‌റിന്റെ ഈ അനുഗ്രഹീതമായ വേളയില്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതില്‍ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തെയും ലോകത്തിലെ എല്ലാ രാജ്യങ്ങളെയും എല്ലാവിധത്തിലുള്ള തിന്മകളില്‍ നിന്നും ഹാനികളില്‍ നിന്നും അള്ളാഹു സംരക്ഷിക്കട്ടെ'- രാജാവ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ വ്യാപനം നേരിടാനും പ്രത്യഘാതങ്ങള്‍ കുറയ്ക്കാനും സൗദി അറേബ്യ ഉയര്‍ന്ന ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. സൈനിക, സിവില്‍ മേഖലകളില്‍ ആത്മര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പറഞ്ഞു.
