സയാമീസ് ഇരട്ടകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും സാധ്യമാണെങ്കില്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ നടത്താനും വേണ്ടിയാണ് നാഷണന്‍ ഗാര്‍ഡിന് കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്.

റിയാദ്: ശിരസ്സുകള്‍ ഒട്ടിച്ചേര്‍ന്ന യെമന്‍ സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിച്ച് വിദഗ്ധ പരിശോധനയും
ശസ്ത്രക്രിയയും നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശം. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സയാമീസ് ഇരട്ടകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും സാധ്യമാണെങ്കില്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ നടത്താനും വേണ്ടിയാണ് നാഷണന്‍ ഗാര്‍ഡിന് കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തും ലോകമെമ്പാടും ഉള്ള ആളുകളോട് സൗദി അറേബ്യ കാണിക്കുന്ന മാനുഷിക നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശമെന്ന് ഡോ അല്‍റബീഅ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ സയാമീസ് ഇരട്ടകളും അവരുടെ മാതാപിതാക്കളും റിയാദിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.