Asianet News MalayalamAsianet News Malayalam

ഷാര്‍ജയില്‍ കൊവിഡ് കാലത്ത് വിശന്നിരിക്കുന്നവര്‍ക്ക് കെഎംസിസിയുടെ കരുതല്‍

കൊവിഡ് കാലത്ത് വീട്ടിനകത്ത് സുരക്ഷിതരായി ഇരിക്കാതെ വിശന്നലയുന്നവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഷാര്‍ജയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍. കെഎംസിസിയുടെ മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ഏതു തിരക്ക് മാറ്റിവച്ചും ഉച്ചകഴിയുമ്പോള്‍ ഒത്തുചേരും

kmcc providing food who needs in sharjah
Author
Sharjah - United Arab Emirates, First Published May 23, 2020, 12:24 AM IST

ഷാര്‍ജ: കൊവിഡ് കാലത്ത് ഷാര്‍ജയില്‍ ഇനിയാര്‍ക്കും വിശന്നിരിക്കേണ്ടി വരില്ല. ആയിരത്തിലേറെ പേര്‍ക്ക് ദിവസേന ഭക്ഷണം വിതരണം ചെയ്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഷാര്‍ജ കെഎംസിസി. കൂടാതെ ഒരുമാസത്തേക്കുള്ള ഭക്ഷണപൊതികളും ആവശ്യക്കാർക്കായി നൽകുന്നു.

കൊവിഡ് കാലത്ത് വീട്ടിനകത്ത് സുരക്ഷിതരായി ഇരിക്കാതെ വിശന്നലയുന്നവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഷാര്‍ജയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍. കെഎംസിസിയുടെ മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ഏതു തിരക്ക് മാറ്റിവച്ചും ഉച്ചകഴിയുമ്പോള്‍ ഒത്തുചേരും. പിന്നെ ബിരിയാണിയും ജ്യൂസും പവവര്‍ഗ്ഗങ്ങളുമടങ്ങുന്ന ഭക്ഷണപ്പൊതി തയാറാക്കുന്ന തിരക്കിലാണ്.

ദിവസേന എമിറേറ്റിന്‍റെ വിവിധ മേഖലകളിലായി കഴിയുന്ന 1500പേരുടെ വിശപ്പടക്കിയാണ് മടക്കം. സാധാരണ തൊഴിലാളികള്‍ക്ക് മാത്രമല്ല, കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായവരുടെ കുടുംബംഗങ്ങള്‍ക്കും ഇവരുടെ സന്നദ്ധപ്രവര്‍ത്തനം ആശ്വാസമാകുന്നുണ്ട്.

ഒരുമാസത്തേക്കുവേണ്ടുന്ന അരി, പഞ്ചസാര. തുടങ്ങി അവശ്യസാധനങ്ങളുടെ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഷാര്‍ജയില്‍ വിശന്നിരിക്കുന്ന ആര്‍ക്കു വേണമെങ്കിലും 0501702255 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ഭക്ഷണം ഉറപ്പുവരുത്താമെന്ന് കെഎംസിസി അറിയിച്ചു.

കൊവിഡിനെ പൂര്‍ണമായി തുരത്തണം; സൗദിയിൽ കറൻസിയും ക്വാറന്‍റീനില്‍ വയ്ക്കുന്നു

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് കുടുംബം മാപ്പ് നല്‍കി

 

Follow Us:
Download App:
  • android
  • ios