സൗദിയിൽ സന്ദർശനത്തിനെത്തിയ കൊല്ലം സ്വദേശിനി മരിച്ചു. അസുഖ ബാധിതയായതിനെ തുടർന്ന് നസീമയെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
റിയാദ്: സൗദിയിൽ സന്ദർശനത്തിനെത്തിയ കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമ അബ്ദുസമദ് (68) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ജുബൈലിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. അസുഖ ബാധിതയായതിനെ തുടർന്ന് നസീമയെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെഎംസിസി വെൽഫയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിൻറെയും, ഹുസൈൻ നിലമ്പൂരിൻറെയും നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: റജില, ഷഫീഖ്, സിംല (സൗദി), ഷജീർ (ഇന്ത്യൻ നേവി, കൊച്ചി), മരുമക്കൾ: അബ്ദുൽ സമദ്, നവാസ്, നിജിയ, ഫസീഹ (കൊച്ചി).


