കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് പുതിയതായി പതിനൊന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 107 ആയി ഉയർന്നു.

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 942 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 13802 ആയി. പുതിയ രോഗികളിൽ 251 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4561 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതുതായി 203 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3843 ആയി.