കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 50 വയസുകാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം 45 ഇന്ത്യക്കാരുള്‍പ്പെടെ 66 പേർക്ക് കൂടി കുവൈത്തിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1300 ആയി. ഇവരില്‍ 150 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 1145 പേരാണ് നിലവിൽ ചികത്സയിലുള്ളത്. ഇവരിൽ 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.