58-ാമത് സെഷനിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായുള്ള സംഭാഷണത്തിലാണ് ജനീവയിലെ യുഎൻ ഓഫീസിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി ഇക്കാര്യം പറഞ്ഞത്. 

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച്, ജനീവയിലെ യുഎൻ ഓഫീസിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി നാസർ അബ്ദുള്ള അൽ ഹായെൻ. യുഎൻ മനുഷ്യാവകാശ കൗൺസിലിൻ്റെ (യു.എൻ.എച്ച്.ആർ.സി.) 58-ാമത് സെഷനിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ശത്രുതകൾ ഉടനടി അവസാനിപ്പിക്കേണ്ടതിൻ്റെയും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കേണ്ടതിൻ്റെയും പ്രാധാന്യം അംബാസഡർ അൽ ഹായെൻ വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും യു.എൻ. ചാർട്ടറിൻ്റെയും വ്യവസ്ഥകൾ ഗുരുതരമായി ഇസ്രായേല്‍ ലംഘിക്കുകയാണ്. ഇതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Read Also -  അറബ്, ഇസ്ലാമിക നേതാക്കൾക്ക് റമദാൻ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

ഗാസ മുനമ്പിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും സാഹചര്യങ്ങൾ വളരെ മോശമാവുകയാണ്. അതിക്രമങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വലിയ തോതിലുള്ള നാശം, സാധാരണക്കാരെ ബലമായി ഒഴിപ്പിക്കൽ എന്നിവയുടെ തുടരുന്നു. ഏറ്റവും ഒടുവില്‍ ജനിൻ അഭയാർത്ഥി ക്യാമ്പിലാണ് ഇത് സംഭവിച്ചതെന്നും അംബാസഡർ അൽ ഹായെൻ ചൂണ്ടിക്കാട്ടി.

Read Also -  102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം,45 രാജ്യങ്ങളിലേക്ക് ഖുർആൻ; 'ഖാദിമുൽ ഹറമൈൻ റമദാൻ' പദ്ധതിക്ക് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം