കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്  കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിക്ക് കീഴിലുള്ള കെമിക്കല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. മിഷ്അല്‍ അല്‍ ഇബ്രാഹിം പറഞ്ഞു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ട് കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു. എണ്‍പത് കണ്ടെയ്‍നറുകളിലായി ഇരുപത് ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചതെന്ന് അതോറിറ്റി ബുധനാഴ്ച അറിയിച്ചു.

കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിക്ക് കീഴിലുള്ള കെമിക്കല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. മിഷ്അല്‍ അല്‍ ഇബ്രാഹിം പറഞ്ഞു. രാജ്യത്തു നിന്നും പെട്രോളിയും ഉത്പന്നങ്ങളും മറ്റ് കെമിക്കലുകളും കയറ്റുമതി ചെയ്യാനോ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങുകയും ഇതിന് അംഗീകാരമുള്ള കമ്പനികളിലൂടെ മാത്രം നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് നിയമം. ഇതിന് വിരുദ്ധമായി കള്ളക്കടത്ത് നടത്താനുള്ള ശ്രമത്തിന് 10,000 കുവൈത്തി ദിനാര്‍ പിഴ ലഭിക്കും. ഇതിന് പുറമെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് കുവൈത്ത് കസ്റ്റംസ്, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read also: ജോലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

കുവൈത്തില്‍ വ്യാജ ബിരുദം നേടിയത് 142 പേര്‍, സഹായം നല്‍കിയ പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് സ്വദേശികളായ ഇവര്‍ വ്യാജ ബിരുദങ്ങള്‍ നേടിയെന്നാണ് കണ്ടെത്തല്‍.

ഈജിപ്തിലെ കുവൈത്ത് സാംസ്‌കാരിക ഓഫീസിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍ കരസ്ഥമാക്കിയതെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്. 500 ദിനാര്‍ മുടക്കിയാണ് ഓരോ വ്യാജ ബിരുദവും നേടിയതെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ഇവരെ സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തടവിലാണ്. പ്രതിക്ക് 50-60 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കുമെന്നാണ് വിവരം. 

Read more -  കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഇപ്പോഴുള്ളത് 329 പ്രവാസികള്‍ മാത്രം; 124 തസ്‍തികകളിലും