സമൂഹത്തെ ദോഷകരമായ ലഹരി വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈത്ത് സിറ്റി: മൂന്ന് മാസത്തിനിടെ കുവൈത്തിൽ പിടികൂടിയത് കോടിക്കണക്കിന് ദിനാറിന്‍റെ ലഹരി വസ്തുക്കൾ. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് (ഡി.സി.ജി.ഡി) നടത്തിയ പ്രവർത്തനങ്ങൾ വൻ വിജയത്തിലെത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ പിന്തുണയോടെ ഡിസിജിഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസർദിന്റെയും ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ശൈഖ് ഹമദ് അൽ യൂസഫ് അൽ സബാഹിന്റെയും നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളിലൂടെ മയക്കുമരുന്നുകളും മദ്യവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ തടയാനായി.

സമൂഹത്തെ ദോഷകരമായ ലഹരി വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. യുവജനങ്ങളെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനും ഡി.സി.ജി.ഡി പ്രതിജ്ഞാബദ്ധമാണ്. മയക്കുമരുന്ന് വ്യാപാരികളെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.