Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ബാര്‍ബര്‍ ഷോപ്പുകളും വിനോദ കേന്ദ്രങ്ങളും അടിച്ചിടും

ഇന്ന് എട്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി.

Kuwait authorities shut down barber shops and children leisure places as covid 19 cases increase
Author
Kuwait City, First Published Mar 15, 2020, 6:14 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് എട്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 112 ആയി. നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ഇതുവരെ ഒൻപത് പേർ രോഗമുക്തി നേടി ആശുപത്രിവിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 534 പേർ നിരീക്ഷണത്തിലാണ്. മുൻകരുതലിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ, ലേഡീസ് സലൂണുകൾ, കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ എന്നിവ കൂടി അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.

Follow Us:
Download App:
  • android
  • ios